റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീഷണിയാവുന്നു.
പന്തക്കൽ ടി പി മുക്ക് ബസ് സ്റ്റോപ്പിന് സമീപം റോഡിൽ മഴ വെള്ളം കെട്ടി നിൽക്കുന്നത് കാൽ നട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരു പോലെ ദുരിതമാവുന്നു. അമിത വേഗതയിലാണ് ഈ റോഡിൽ വാഹനങ്ങൾ ദിവസവും കടന്നു പോകുന്നത്. അതിനു പുറമെയാണ് റോഡിലെ വെള്ളക്കെട്ട് ദുരിതമാവുന്നത്. കാൽ നടക്കാരുടെ ദേഹത്ത് വാഹനങ്ങൾ കടന്ന് പോകുമ്പോൾ ചെളി വെള്ളം തെറിക്കുന്നത് പതിവാണ്. കൂടാതെ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കും ചെളി വെള്ളം തെറിക്കുന്നുണ്ട്. വാഹന യാത്രക്കാർ തമ്മിൽ ഇതിന്റെ പേരിൽ വാക്കേറ്റവും പതിവാണ്. പഴയ ഓവുച്ചാൽ മണ്ണ് നിറഞ്ഞു അടഞ്ഞു പോയതാണ് വെള്ളം കെട്ടികിടക്കാൻ കാരണം. റോഡ് അരിക് കോൺക്രീറ്റ് ചെയ്തടോടെ വെള്ളം തീരെ പോകാത്ത അവസ്ഥയുമായി. കനത്ത മഴ പെയ്താൽ ഏറെ സമയത്തേക്ക് റോഡ് പുഴ പോലെ ആയിതീരും. റോഡിലെ വെള്ളകേട്ടിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment