o ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
Latest News


 

ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

 ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു



അഴിയൂർ:-ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ടായി ഇബ്രാഹിം വി പിയേയും ജനറൽ സിക്രട്ടറിയായി മുസ്തഫ പള്ളിയത്തിനെയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ട്രഷറർ ഹംസു വി കെ. വൈസ് പ്രസിഡണ്ടുമാർ മുബാസ് കല്ലേരി,ഫിറോസ് കെ കെ. സിക്രട്ടറിമാർ സമദ് ടി,റസാക്ക് എം എന്നിവരെ പുതിയ ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടു.ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗവും റിട്ടേണിംഗ് ഓഫീസറുമായ കെ കെ ഹംസ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി യോഗം ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികാരികളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post