പോണ്ടിച്ചേരി സർവ്വകലാശാല മാഹി കമ്മ്യൂണിറ്റി കോളേജിൽ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ
മാഹി :പോണ്ടിച്ചേരി സർവ്വകലാശാല മാഹി കമ്മ്യൂണിറ്റി കോളേജിൽ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ 21.7.2025 തിങ്കളാഴ്ച 10.30 മുതൽ വൈകുന്നേരം 3.30 വരെ. *ബി. കോം. ( കോ ഓപ്പറേഷൻ & ഫിനാൻസ് ) - 15 സീറ്റ്, ബി.വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ 17, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ 20, ഫേഷൻ ടെക്കനോളജി 20 എന്നിങ്ങിനെ സീറ്റുകൾ ഒഴിവുണ്ട്*. പോണ്ടിച്ചേരി - മാഹി സംവരണ സീറ്റിൽ ഒഴിവുള്ളത് മാഹിക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് മാഹി സെമിത്തേരി റോഡിൽ പോലീസ് സൂപ്രണ്ട് ഓഫീസിനടുത്തുള്ള സർവ്വകലാശാല കേന്ദ്രവുമായി ബന്ധപ്പെടുക.
Post a Comment