o മഴക്കാല മുന്നൊരുക്കം; ചാലക്കര-പള്ളൂർ –പന്തക്കൽ മേഖലയിൽ തോട് ശുചീകരണം തുടങ്ങി*
Latest News


 

മഴക്കാല മുന്നൊരുക്കം; ചാലക്കര-പള്ളൂർ –പന്തക്കൽ മേഖലയിൽ തോട് ശുചീകരണം തുടങ്ങി*

 *മഴക്കാല മുന്നൊരുക്കം; ചാലക്കര-പള്ളൂർ –പന്തക്കൽ മേഖലയിൽ തോട് ശുചീകരണം തുടങ്ങി*



മാഹി: ചാലക്കര , പള്ളൂർ,പന്തക്കൽ മേഖലകളിൽ മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യത ഉയരുമെന്ന ആശങ്കയെ തുടർന്ന് തോടുകളും കനാലുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭാരതിയ ജനതാ പാർട്ടി മാഹി അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്.

മാഹിയിലെ വിവിധ പ്രദേശങ്ങളിലെ കനാലുകളും ചെറിയ ഡ്രെയിനേജ് സംവിധാനങ്ങളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററെ സമീപിച്ചിരുന്നു. പള്ളൂർ , ചാലക്കര , പന്തക്കൽ മേഖലകളിൽ കനാലുകൾ വൃത്തിയാക്കാത്ത പക്ഷം ശക്തമായ മഴയിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകാനിടയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

തുടർന്ന് ചാലക്കര–പന്തക്കൽ ഭാഗങ്ങളിലെ തോടുകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. മഴക്കാലത്തിന് മുമ്പ് മുഴുവൻ കനാലുകളും ഡ്രെയിനേജ് സംവിധാനങ്ങളും ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ തുടർ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഫണ്ടുകൾ അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും നിലവിൽ നടക്കുന്ന റോഡ് നിർമാണങ്ങൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്നും ഭാരതിയ ജനതാ പാർട്ടി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post