*ഹയർ സെക്കന്ററി പഠനത്തിനുള്ള വിജയലക്ഷ്മിഅമ്മ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു*
എക്സൽ പബ്ലിക് സ്കൂൾ, മാഹി മാനേജ്‌മെന്റായ
ജി കെ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഈ അധ്യയന വർഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാഹി സ്വദേശികളായ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ രണ്ടു വർഷത്തെ ഹയർസെക്കന്ററി പഠനം സൗജന്യമായി നൽകുന്നു.
*വിജയലക്ഷ്മി അമ്മ മെമ്മോറിയൽ സ്കോളർഷിപ്പിന്* അർഹരാകുന്ന വിദ്യാർത്ഥികൾക്ക് *എക്സൽ പബ്ലിക് സ്കൂളിലെ പഠനത്തിനാവശ്യമായ സ്കൂൾ ഫീസ്,അഡ്‌മിഷൻ ഫീസ്,യൂണിഫോം, പുസ്തകങ്ങൾ* എന്നിവ സൗജന്യമായിരിക്കും.
*വിജയലക്ഷ്മി അമ്മ സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോമുകൾ എക്സൽ പബ്ലിക് സ്കൂൾ* ഓഫീസിൽ ലഭ്യമാണ്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി *22-05-2026 വെള്ളിയാഴ്ച*

Post a Comment