*ലഹരി വിരുദ്ധ ബോധവൽക്കരണം: പ്രബന്ധമത്സരം നടത്തി മാഹി പോലീസ്*
മാഹി :ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാഹി പൊലീസ് മാഹി മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം സംഘടിപ്പിച്ചു.
മാഹി മേഖലയിലെ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെ 8, 9, 10,12 ക്ലാസ്സുകളിൽ പഠിക്കുന്ന 160 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് മത്സരമുണ്ടായത്
തിങ്കളാഴ്ച ഉച്ചയോടെ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിന് മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ. മാഹി സബ് ഇൻസ്പക്ടർ സി വി റെനിൽകുമാർ, സെപ്ഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പക്ടർ പി പ്രദീപ് എന്നിവർ നേതൃത്വം നല്കി
Post a Comment