*കുടുംബശ്രീ സംരംഭകർക്കു ഇ സൈക്കിൾ വിതരണം ചെയ്തു*
ന്യൂമാഹി :തദ്ദേശ സ്വയം ഭരണ വകുപ്പും കേന്ദ്ര ഗ്രാമ വികസന മന്ത്രലയവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി യുടെ ഭാഗമായാണ് ഇ സൈക്കിൾ വിതരണം ചെയ്തത്. സൈക്കിൾ ലഭിക്കുന്നതിലൂടെ കുടുംബശ്രീ സംരംഭകർക്കു ഫീൽഡിൽ നേരിട്ട് ഉൽപ്പനങ്ങങ്ങൾ വില്പന നടത്താൻ സുഗമമായി സാധിക്കും.. ഇത് വഴി വരുമാനം വർധിപ്പിക്കു ന്നതിനു സംരംഭകർക്കു സാധിക്കും.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 5 കുടുംബശ്രീ സംരംഭകർക്കു ആണ് ഇ സൈക്കിൾ വിതരണം ചെയ്തത്. പഞ്ചായത്ത് വികസന കാര്യ സ്ഥാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ
ലത യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ ഇ സൈക്കിൾ വിതരണം ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ മാണിക്കൊത്ത് മഗേഷ്, കെ. എസ്. ശർമിള, മെമ്പർ മാരായ ടി. എച്ച്. അസ്‌ലം കെ. പി. രഞ്ജിനി, സി ഡി എസ് ചെയർപേഴ്സൺ കെ. പി ലീല, മെമ്പർ സെക്രട്ടറി എം. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment