*മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി പ്രത്യക്ഷ സമര പരിപാടികളിലേക്ക്*
മാഹി - സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനം അനുവദിക്കുക എന്ന ആവശ്യം മുൻനിർത്തി പ്രതിഷേധ സമര പ്രഖ്യാപനവുമായി മുന്നോട്ടു പോകാൻ മാഹി ജോ.പി.ടി.എ തീരുമാനിച്ചു.
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ നല്ല നിലയിൽ പ്രവൃത്തിച്ചു വന്നിരുന്ന പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളെ നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്റർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം പ്രധാന അജണ്ടയായി പ്രഖ്യപിച്ചു നടത്തുന്ന സമരപരിപാടിയിൽ
മറ്റു ചില ആവശ്യങ്ങളും സംഘടന മുന്നോട്ടു വെക്കുന്നുണ്ട്.
1.ജെ.എൻ ജി.എച്ച്.എസ്, സി.ഇ. ബി. ജി. എച്ച്.എസ്.എസ്,
ഐ. കെ കെ ജി എച്ച് എസ്.എസ്..
.എന്നിവിടങ്ങളിലെ
അപകടാവസ്ഥ യിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയും അപകടാവസ്ഥയും ഉടൻ പരിഹരിക്കുക.
2.പി.എം.ശ്രീ. വിദ്യാലയങ്ങളിലാക്കം എല്ലാ സ്കൂളുകളിലും വേണ്ടത്ര സ്ഥിരം അധ്യാപകർ,ഓഫിസ് സ്റ്റാഫിനെയും നിയമിക്കുക,
3.കുട്ടികളുടെ സൗജന്യ യൂണിഫോം ഉടൻ വിതരണം ചെയ്യുക,
4.പാഠ പുസ്തക വിതരണം പൂർത്തീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധ സമര പരിപാടികൾ ആവിഷ്ക്കരിക്കാൻ സംഘടനയുടെ ഇന്നു ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ തീരുമാനമെടുക്കുകയായിരുന്നു.
പ്രസിഡന്റ് കെ.വി സന്ദീവ്, ജനറൽ സെക്രട്ടറി അനിൽ.സി.പി, റീജിയണൽ മാതൃസമിതി പ്രസിഡന്റ്
സിനി.കെ.എൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു.
Post a Comment