o സ്റ്റുഡൻസ് ഡേ ആചരിച്ചു*
Latest News


 

സ്റ്റുഡൻസ് ഡേ ആചരിച്ചു*

 *സ്റ്റുഡൻസ് ഡേ ആചരിച്ചു* 



മാഹി: സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്നകെ കാമരാജിൻ്റെ ജന്മദിനം പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹിയിൽ  വിദ്യാർത്ഥി ദിനമായി ആചരിച്ചു


മാഹി ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ  ഡി. മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ 

രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

കാമരാജിൻ്റെ ഛായാപടത്തിൽ പുഷ്പ്പാർച്ചനയും നടന്നു

ഡോ. കെ.കെ.ശിവദാസൻ (പ്രിൻസിപ്പൽ, എംജിജിഎസി, മാഹി ),

 പി.ഷിജു(എ.ഡി.പി.സി., സമഗ്ര ശിക്ഷ, മാഹി  ),

 ലിസി ഫെർണാണ്ടസ് (ഹെഡ്മിസ്ട്രസ്) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു

മാഹി വിദ്യാഭ്യാസ വകുപ്പ് ഓഫീസർ എം എം തനൂജ സ്വാഗതവും,

റീന കെ( വൈസ് പ്രിൻസിപ്പൽ, CEBGHSS, മാഹി ) നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post