o കടലോളം മാലിന്യം :ചോമ്പല ഹാര്‍ബറിൽ ശുചീകരണ പ്രവർത്തനം നടത്തി
Latest News


 

കടലോളം മാലിന്യം :ചോമ്പല ഹാര്‍ബറിൽ ശുചീകരണ പ്രവർത്തനം നടത്തി

 കടലോളം മാലിന്യം :ചോമ്പല ഹാര്‍ബറിൽ ശുചീകരണ പ്രവർത്തനം നടത്തി



ചോമ്പാല : നൂറ്കണക്കായ മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും ഇടപഴകുന്ന ചോമ്പല ഹാര്‍ബര്‍ ഇത്രയധികം ഉപയോഗശൂന്യമായ വലകളും ഫൈബര്‍ വളളങ്ങളും ബോക്സുകളും കെട്ടികിടന്ന് മാലിന്യം കൂമ്പാരമായ ഇടമായി മാറിയത് ജനപ്രതിനിധികളേയും ഉദ്യോഗസ്ഥന്‍മാരെയും ജനങ്ങളേയും ഞെട്ടിച്ചു.ചോമ്പല ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പും ജനപ്രതിനിധികളും തൊഴിലാളികളും ചേര്‍ന്ന് ഏകദിന ശുചീകരണത്തിന്‍റെ ഭാഗമായി നടത്തിയ ശൂചീകരണത്തിലാണ് വലിയ മാലിന്യ ശേഖരം കണ്ടെത്തിയത് . രണ്ട് ജെ.സി.ബിയും ,ടിപ്പര്‍ ലോറിയും വലിയ മനുഷ്യാധ്വാനവും മണിക്കൂറുകള്‍ ചിലവഴിച്ച് നടത്തിയിട്ടും ഹാര്‍ബറും പരിസരവും മാലിന്യ മുക്തമാക്കാന്‍ കഴിഞ്ഞില്ല. എം.എല്‍.എ കെ.കെ.രമ , ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ശ്രീജിത്ത് ,വാര്‍ഡ് അംഗങ്ങള്‍ ,കോസ്റ്റല്‍ പോലീസ് , അഴിയൂര്‍ -ഒഞ്ചിയം ഹരിതസേന ,ആരോഗ്യ പ്രവര്‍ത്തകര്‍ ,റസ്ക്യൂ വാര്‍ഡന്‍മാര്‍  , കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ ,കടലോര ജാഗ്രതാ സമിതി  തുടങ്ങിയവര്‍ കൈമെയ് മറന്നുകൊണ്ട് പ്രവര്‍ത്തനം നടത്തി. തുടര്‍ ശുചീകരണം വരും ദിവസങ്ങളിലും എല്ലാമാസങ്ങളിലും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ കൂട്ടി അറിയിപ്പ് നല്‍കിയിട്ടും അവരവരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉളള ഉപയോഗശൂന്യമായ വളളവും വലയും മറ്റ് സാധന സാമഗ്രികളും മാറ്റികൊടുക്കാത്തത് ശുചീകരണ പ്രവര്‍ത്തനത്തിന് വലിയ തടസംസൃഷ്ടിച്ചു. ലേലപുരകളും അനുബന്ധഷെഡുകളും ബോക്സുകളും വലകളും കൂട്ടിയിട്ട് നിന്ന് തിരിയാന്‍ ഇടമില്ലാതെയായി. വലിച്ചെറിയുന്ന കുപ്പികളും പ്ളാസ്റ്റിക്കുകളും എങ്ങും തടിച്ചുകൂടിയ നിലയിലായിരുന്നു. ബോട്ട് ജട്ടികള്‍ കാലുകുത്താന്‍ ഇടമില്ലാതെ വലകളും ബോക്സുകളും നിറഞ്ഞുകവിഞ്ഞു.

Post a Comment

Previous Post Next Post