കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷിച്ചു*
.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ ആയില്യം നാൾ ആഘോഷം സമുചിതമായി ആഘോഷിച്ചു.
അഖണ്ട നാമജപം നാഗപൂജ മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ നടന്നു.
ക്ഷേത്രത്തിലെ രാമായണ മാസചാരണത്തിന്റെ ഭാഗമായി രാവിലെ ഗണപതി ഹോമവും വൈകുന്നേരം രാമായണ പാരായണവും നടക്കുന്നു.
ആഗസ്ത് 3 ന് രാവിലെ 10 മണിക്ക് രാമായണം മഹാഭാരതം എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പുരാണ ഇതിഹാസങ്ങളിലൂടെ പ്രശ്നോത്തരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാമെന്ന് ക്ഷേത്ര ഭാരരവാഹികൾ അറിയിച്ചു.
Post a Comment