കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
മൈ ഭാരത് മാഹിയുടെയും തീരം സാംസ്കാരിക വേദി മാഹിയുടെയും ആഭിമുഖ്യത്തിൽ ജൂലായ് 26 ശനിയാഴ്ച രാവിലെ 9 മണിക്ക് പാറക്കൽ ഗവ: എൽ പി സ്കൂളിൽ വെച്ച് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു പരിപാടി തീരം സാംസ്കാരിക വേദി വൈസ് പ്രസിഡൻ്റ് കവിത പാറമ്മലിൻ്റെ അദ്ധ്യക്ഷ തയിൽ സ്കൂൾ പ്രധാന അധ്യാപിക ടി. സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരായ സുബൈദാർ എം. ബാലകൃഷ്ണൻ, SGTO സഞ്ജയ്. സി . കെ, ഹോണറി ക്യാപ്റ്റൻ സുജിത് വളവിൽ എന്നിവരെ ആദരിച്ചു .തീരം സാംസ്കാരിക വേദി സെക്രട്ടറി കൃപേഷ്. കെ. വി .സ്വാഗതവും ട്രഷറർ പി. ജയശീലൻ നന്ദിയും പറഞ്ഞു
Post a Comment