* *മാഹി രാജീവ് ഗാന്ധി ഗവ: ഐടിഐ യുടെ ആദ്യ ഇൻസ്ട്രക്ടർ നാണുമങ്ങാടൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.*
മയ്യഴി പന്തക്കൽ ദേശത്ത് എരഞ്ഞിക്കൂൽ താഴെ നിര്യാതനായ മാഹി രാജീവ് ഗാന്ധി ഗവ. ഐടിഐയിലെ ആദ്യ ഇൻസ്ട്രക്ടർ ആയ നാണുമങ്ങാടൻ്റെ (പി.എം.നാണു ) നിര്യാണത്തിൽ മാഹി രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ അനുശോചനം രേഖപ്പെടുത്തി.
1993 ൽ മയ്യഴിയിൽ ആദ്യമായി ഒരു ഐടിഐ പ്രവർത്തനം ആരംഭിക്കുന്നത് പള്ളൂരിലെ റാണി ട്രേഡേർസ് എന്ന സ്ഥാപനത്തിന്നു മുകളിൽ വാടകയ്ക്കായിരുന്നു.
ഫിറ്ററും ഡ്രാഫ്റ്റ് മാൻ സിവിലും ആയിരുന്നു ആദ്യത്തെ രണ്ട് കോഴ്സുകൾ .
നേരത്തേ മെക്കാനിക്കൽ ഡിപ്ലോമ കരസ്ഥമാക്കി വ്യോമസേനയിൽ ജോലി ചെയ്തു വിരമിച്ച പന്തക്കൽ സ്വദേശി നാണു മങ്ങാടൻ എന്ന പി.എം.നാണു മാസ്റ്റർ പുതുച്ചേരി കാരിക്കാലിലെ ടിആർ പട്ടണം ഐടിഐ യിലെ ഫിറ്റർ ഇൻസ്ട്രക്ടർ ആയിരുന്നു.
അദ്ദേഹമാണ് മാഹി രാജീവ് ഗാന്ധി ഗവ: ഐടി ഐയിലെയും ആദ്യത്തെ ഇൻസ്ട്രകടർ .
1998 ൽ സർവ്വീസ്സിൽ നിന്നു വിരമിക്കുന്നതു വരെ അദ്ദേഹം മാഹി ഐടിഐ യുടെ അവിഭാജ്യ ഘടകം ആയിരുന്നു.
ഇന്ത്യക്കകത്തും വിദേശത്തുമായി ധാരാളം ശിഷ്യ സമ്പത്തുകൾ ഉള്ള നാണു മാസ്റ്റർ മാഹി ഐ ടി ഐ മയ്യഴി ഈസ്റ്റ് പള്ളൂർ അക്രാൽ പറമ്പിൽ വരാനാവശ്യമായ എല്ലാ വിധ ഓഫീസ്സ് പ്രവർത്തനങ്ങളിലും ഭാഗഭാക്കായിരുന്നു.
വിരമിച്ച ശേഷവും മാഹി ഐടിഐ യുടെ പ്രവർത്തനങ്ങളിൽ ഗുണപരമായി ഇടപെടുകയും ഐടി ഐ യുടെ ഗുണകാംഷിയുമായ നാണു മാസ്റ്റർ വർഷാവർഷം നടന്നു വന്നിരുന്ന NCVT പരീക്ഷാസമയങ്ങളിലും കുറച്ചു വർഷം മുമ്പുവരെ സേവനവും അനുഷ്ടിച്ചിരുന്നു.
മുപ്പത്തിരണ്ട് വർഷം പിന്നിടുകയും സ്വന്തമായ കെട്ടിടവും നാല് ട്രേഡുകളും നിലവിലുള്ള മാഹി രാജീവ് ഗാന്ധി ഗവ.ഐടിഐ യുടെ ആദ്യകാലസാരഥിയുടെ നിര്യാണത്തിൽ മാഹി രാജീവ് ഗാന്ധി ഐടിഐ യുടെ പ്രിൻസിപ്പാൽ & സ്റ്റാഫ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു.
ഓൺ ലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിലവിലെ ഐടിഐ പ്രിൻസിപ്പാൾ ചാർജ്ജ് വഹിക്കുന്ന അനൂപ് കുമാർ പിടികെ അദ്ധ്യക്ഷത വഹിച്ചു.ഇൻസ്ട്രക്ടർ മാരായ കെ.പി.കൃഷ്ണദാസ്, ഗാന്ധിമതിനാഥൻ, ശ്രീകുമാർ ഭാനു, ഷാജി.എം എന്നിവർ സംസാരിച്ചു.
Post a Comment