ബൈപാസ്സിലെ സിഗ്നൽ വീണ്ടും കണ്ണടച്ചു.ഗതാഗതം നിലച്ചു
തലശ്ശേരി മാഹി ബൈപാസ് റോഡിൽ ഈസ്റ്റ് പള്ളൂരിലുള്ള സിഗ്നൽ വീണ്ടും പണി മുടക്കി ' ഇതേത്തുടർന്ന് ചൊക്ലി ഈസ്റ്റ്പള്ളൂർ പെരിങ്ങാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തുടർച്ചയായി പലവട്ടം ഇവിടെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.
മാസങ്ങൾക്ക് മുൻപ് കള്ളനാണ് പണിപറ്റിച്ചത് ' സിഗ്നലിലെ ഏട്ട്ബാറ്ററികൾ ഒരുമിച്ച് മോഷണം പോയതിനെ തുടർന്നാണ് ഈസ്റ്റ് പള്ളൂർ സിഗ്നൽ ലൈറ്റുകൾ ആഴ്‌ചകളോളം കണ്ണടച്ചത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പളളൂർ-പെരിങ്ങാടി റോഡ് അടച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇതിൽ പിന്നീടും സാങ്കേതിക കാരണങ്ങളാൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. പ്രവർത്തനരഹിതമായതിനാൽ സ്പിന്നിംഗ് മിൽ- പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടയപ്പെട്ടു സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾ പോവാൻ.പലപ്പോഴും സർവീസ് റോഡിലൂടെ വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ പോവുന്നത്. എന്നാൽ ചൊക്ലി-കവിയൂർ-മമ്മിമുക്ക് റോഡിൻ്റെ റീടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴി പോവുന്നതും ദുഷ്കരമായി. ഇതോടെ നിരവധി യാത്രക്കാർക്കും, വിദ്യാർഥികൾക്കും യാത്ര ദുരിതമായി. അടിയന്തരമായി
സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Post a Comment