o പാരമ്പര്യ നിറവ് വിളിച്ചോതി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത
Latest News


 

പാരമ്പര്യ നിറവ് വിളിച്ചോതി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത

 *പാരമ്പര്യ നിറവ് വിളിച്ചോതി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത*



*ന്യൂ മാഹി:* പാരമ്പര്യ അറിവുകൾ പുതു തലമുറയിലേക്ക് എന്ന സന്ദേശവുമായി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പരമ്പരാഗത കൃഷി അറിവുകൾ, കൃഷി രീതികൾ, പരമ്പരാഗത വിത്ത് കൈമാറൽ തുടങ്ങിയവ പുതു തലമുറയിലെ കർഷകർക്ക് നവ്യാനുഭവമായി മാറി. ന്യൂ മാഹിയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻറെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിലണ് 

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങളും നടീൽ വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിൽക്കുന്നതിനും ആവശ്യക്കാർക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുന്നതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ഞാറ്റുവേല ചന്ത ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അർജുൻ പവിത്രന്റെ  അദ്ധ്യക്ഷതയിൽ  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സെയ്തു എം കെ ഉദ്‌ഘാടനം ചെയ്തു. ഉൽപ്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കുള്ള അവസരമാണ് ഞാറ്റുവേല ചന്തയിലൂടെ  ലഭിക്കുന്നതെന്നും കർഷകർക്ക് ഇത്തരം ചന്തകൾ ഏറെ പ്രയോജനപ്രദമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയെയും സംബന്ധിച്ച് കൃഷി ഓഫിസർ രാഹുൽ ടി ആർ വിശദീകരിച്ചു. തലശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ  രമ്യ ഭായി എം ആർ പദ്ധതി വിശദീകരണം നടത്തി। ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മാഗേഷ് മാണിക്കോത്ത്  വാർഡ് മെമ്പർമാരായ ശർമിരാജ്, വൽസല കെ, രഞ്ജിനി കെ പി, സി  ഡി എസ് പ്രതിനിധി രസ്ന  ലീഡ്സ് ഫീൽഡ് അസിസ്റ്റൻറ് മാരായ സീന കെ വി, ശ്രീരേഖ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻറ് ബൈജു എം വി നന്ദി അറിയിച്ചു.  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നുൽപാദിച്ച ഉത്പന്നങ്ങൾ കോടിയേരി അഗ്രോ സർവിസ് സെന്റെറിൽ നിന്നുല്പാദിപ്പിച്ച് നടീൽ വസ്തുക്കളുടെ പ്രദർശനവും വില്പനയും നടന്നു. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളും ചന്തയിൽ ഇടംപിടിച്ചിരുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമായതിനാൽ ഉല്പന്നങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വിറ്റുതീർന്നു. പരിപാടിയുമായി ബന്ധപ്പെട്ട് കാലാവസ്ഥാധിഷ്ടിത വിള ഇൻഷുറൻസിനെക്കുറിച്ച് അഗ്രിക്കൾച്ചറൽ  ഓഫീസർ രാഹുൽ ടി അർ കർഷകർക്കുള്ള സംശയങ്ങൾക്ക് മറുപടി പറഞ്ഞു. സ്മാം പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് വേണ്ടി കെയ്കൊ  പാനൂർ അക്കൌണ്ടൻറ് ജീഗീഷ് കെ ക്ലാസ് കൈകാര്യം ചെയ്തു.  എഴുപതോളം  കർഷകർ പ്രസ്തുത പാരി[പരിപാടിയിൽ സംബന്ധിച്ചു.


---------------------------------------------

Post a Comment

Previous Post Next Post