o വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കും.*
Latest News


 

വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കും.*

 *വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കും.*



മാഹി: വെസ്റ്റ് പള്ളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ജൂലൈ 5 ഓർമ്മദിനത്തിൻ്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിക്കും.


ജൂലൈ 4 നു രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞെത്തും.


കുട്ടികൾ തയ്യാറാക്കിയ ബേപ്പൂർ സുൽത്താൻ ചുമർ മാസികയുടെ പ്രകാശനവും നടക്കും.

തുടർന്ന്

കുട്ടികൾ അവർ വായിച്ച ബഷീർ കൃതികളെ ആസ്പദമാക്കി രചിച്ച ലഘു വായന കുറിപ്പുകളുടെ അവതരണവുണ്ടാവും.


 ഗായകനും പ്രഭാഷകനുമായ എം. മുസ്തഫ മാസ്റ്റർ മുഖ്യാതിഥിയായെത്തി   'ബഷീറിനെ അടുത്തറിയാം!' എന്ന വിഷയത്തിൽ കുട്ടികളുമായി സൗഹൃദ സല്ലാപം നടത്തും.

Post a Comment

Previous Post Next Post