o മാഹി സെൻറ് തെരേസ സ്കൂളിന് സമീപം ഇലക്ട്രിസിറ്റി പോസ്റ്റ് അപകടാവസ്ഥയിൽ
Latest News


 

മാഹി സെൻറ് തെരേസ സ്കൂളിന് സമീപം ഇലക്ട്രിസിറ്റി പോസ്റ്റ് അപകടാവസ്ഥയിൽ

 മാഹി  സെൻറ് തെരേസ സ്കൂളിന് സമീപം ഇലക്ട്രിസിറ്റി പോസ്റ്റ് അപകടാവസ്ഥയിൽ



മാഹി ∙ കുഞ്ഞിപ്പുര മുക്ക് സെൻറ് തെരേസ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുത പോസ്റ്റ്  അപകടാവസ്ഥയിലാണ്.

സ്കൂളിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി ഈ പോസ്റ്റ് നിലകൊള്ളുന്നത് പ്രദേശവാസികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

നിരവധി തവണ ഇലക്ട്രിസിറ്റി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും പോസ്റ്റിന്റെ സുരക്ഷാ പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല.

നിലവിൽ ഈ പോസ്റ്റ് തെങ്ങിൽ കെട്ടിവച്ച നിലയിലാണ് ഉള്ളത്


പുതിയ പോസ്റ്റ് അടിയന്തിരമായി സ്ഥാപിക്കണമെന്നും, സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് അപകടമുണ്ടാകുന്നതിന് മുൻപേ വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post