സർവീസ് റോഡ് വഴി പോവാത്ത ബസ്സുകൾക്ക് എതിരെ കർശന നടപടിയെടുക്കും മോട്ടോർ വാഹന വകുപ്പ്
ഒഞ്ചിയം:മുക്കാളി പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് വഴി പോവാത്ത ബസ്സുകൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ബസ്സുകൾ നടത്തുന്ന നിയമ ലംഘനം പരിശോധന നടത്താൻ മോട്ടോർ വാഹന എൻഫോഴ്സ്മെൻറ്റിനെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. മുക്കാളി സർവീസ് റോഡ് വഴി ബസ്സുകൾ പോവാത്ത പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ മുക്കാളി എൻ എച്ച് അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ജോയിന്റ് ആർ ടി ഒ നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.നിലവിൽ പുതുതായി തുറന്ന കൊടുത്ത ആറ് വരി പാതയിൽ ബസ് യാത്ര യാത്ര കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കുകയാണ്. ചർച്ചകളിൽ വടകര ജോയിൻറ് ആർ ടി ഒ പി കെ സജീഷ്, അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ പി ജയകുമാർ , പി പി ശ്രീധരൻ , എ ടി ശ്രീധരൻ , ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment