*പെരിങ്ങത്തൂരിൽ അലിയ്യുൽ കൂഫി ഉറൂസ് തുടങ്ങി*
പെരിങ്ങത്തൂർ : പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്തിന്‍റെ അലിയ്യുൽ കൂഫി ഉറൂസ് മുബാറക് സമസ്ത ഖജാൻജി കൊയ്യോട് പി.പി. ഉമർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്തു.
നെല്ലിക്ക മുസ്തഫ പതാക ഉയത്തി. എക്സൈസ് ഓഫീസർ കെ.കെ. സമീർ ധർമടം ലഹരിവിരുദ്ധ ക്ലാസിന് നേതൃത്വംനൽകി.എൻ.എ. അബൂബക്കർ ഉപഹാരസമർപ്പണം നടത്തി. ടി.കെ. ഉമർ മുസ്‍ലിയാർ, കൂടത്തിൽ സിദ്ദീഖ്, അസീസ് കുന്നോത്ത്, ഡോ. ഇസ്മായിൽ ഫൈസി, റഫീഖ് സക്കരിയ ഫൈസി, ഖാസിം മുസ്‍ലിയാർ, കാസിംഹന, മജീദ് തുറങ്ങാൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment