o സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം - ഷാഫി പറമ്പിൽ എം.പി
Latest News


 

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം - ഷാഫി പറമ്പിൽ എം.പി

 സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം - ഷാഫി പറമ്പിൽ എം.പി.



ന്യൂമാഹി: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേർത്തു പിടിക്കാൻ പൊതു പ്രവർത്തകർക്ക് കഴിയണമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.

ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോൺഗ്രസ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും എം.പി. കൂട്ടിച്ചേർത്തു. കോൺഗ്രസ്

ന്യൂമാഹി മണ്ഡലം പ്രസിഡൻ്റ് വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ. മുഖ്യാതിഥിയായി.

കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യ ഭാഷണം നടത്തി.

സംഘാടക സമിതി ജോയിൻ്റ് കൺവീനർ എൻ.കെ.സജീഷ്

ഡി സി സി ജനറൽ സെക്രട്ടറി കെ.പി.ഷാജു, ബ്ലോക്ക് പ്രസിഡൻ്റ് കെ.ശശിധരൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.ജി അരുൺ,

ബ്ലോക്ക് ജനറൽ സെക്രട്ടറി

കവിയൂർ രാജേന്ദ്രൻ,

 സി.വി.രാജൻ പെരിങ്ങാടി, പി.സി.റിസാൽ, എൻ.അഷറഫ്, പി.കെ.സുനിത, കെ.പി.പ്രയാഗ്, സംഘാടക സമിതി കൺവീനർ കെ.പി.യൂസഫ്, വൈസ് ചെയർമാൻ സി.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post