റോഡിൻ്റെ ശോച്യാവസ്ഥ . ടാങ്കർ ലോറികളുടെ സൂചനാ സമരം നാളെ (ചൊവ്വ)
മാഹി: ദേശീയ പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ടാങ്കർ ലോറികൾ നാളെ (ചൊവ്വാഴ്ച്ച) സൂചന പണിമുടക്കിലേക്ക്. ഇതോടെ വിവിധ കമ്പനികളുടെ ഡിപ്പോവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ജില്ലയിലും, മാഹിയിലും ഇന്ന് ഇന്ധന നീക്കം നിലക്കും.
എന്നാൽ പമ്പുകളിൽ തിങ്കളാഴ്ച്ച കൂടുതൽ ലോഡ് എത്തിയതിനാൽ ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് പമ്പുടമകൾ വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കമ്പനിയുടെ ഡിപ്പോ കോഴിക്കോട് ഫാറൂക്കിലും ,ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെത് എലത്തുരിലുമാണ്. കോഴിക്കോട് ജില്ലാ കലക്ടർ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളുമായി സമരം പിൻവലിക്കാൻ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു
Post a Comment