മാഹിയിൽ ഫ്രഞ്ച് റിപ്പബ്ളിക് ദിനം ആഘോഷിച്ചു
മാഹി:ജൂലൈ 14 ഫ്രഞ്ച് റിപ്പബ്ലിക്ക് ദിനം മാഹിയിൽ ആഘോഷിച്ചു
ഫ്രഞ്ച് യുന്യോംദ് ഫ്രാൻസേ ദ് മായേ ഓഫീസിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ പ്രസിഡണ്ട് ഫിലിപ്പ് ഫ്രഞ്ച്പതാക ഉയർത്തി. മാഹി അഡ്മിനിസ്ട്രേറ്റർ മുഖ്യാതിഥിയായ ചടങ്ങിൽ വെച്ച് ബ്രവെ പരീക്ഷയിൽ വിജയിച്ച ഫ്രഞ്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നല്കി അനുമോദിച്ചു.
മാഹി ബസലിക്കയിൽ മരിയൻ ചിത്രത്തിൽ മാല ചാർത്തുകയും, തുടർന്ന് ടാഗോർ പാർക്കിലെത്തി മരിയൻ പ്രതിമയിൽ പുഷ്പചക്രമർപ്പിക്കുകയും ചെയ്തു
Post a Comment