പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മാഹി :പൊതുപ്രവർത്തകനായ ഭരണകക്ഷി അംഗത്തെ ആക്രമിച്ച ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാഹിയിൽ പ്രകടനവും പൊതുയോഗവും നടത്തി.
ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിന് സമീപം കെ മോഹനന്റെ അധ്യക്ഷതയിൽ നടത്തിയ പൊതുയോഗം
കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി സഹീർ കാന്തിലാട്ട് ഉദ്ഘാടനം ചെയ്തു.
സത്യൻ കേളോത്ത് ,ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർ രഞ്ജിത്ത് കണ്ണോത്ത്, പി. പി. വിനോദൻ, പി.പി.ആശാലത, കെ. സുരേഷ്,ശ്യംജിത്ത് പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.
മാഹി മൈതാനത്ത് നിന്നും തുടങ്ങിയ പ്രകടനത്തിന് അജയൻ പൂഴിയിൽ, ശ്രീജേഷ് പള്ളൂർ,നളിനി ചാത്തു,സി.പി. ഷംസു ,അലി അക്ബർ ഹാഷിം, കെ പി രജിലേഷ്, ശ്രീജേഷ് വളവിൽ, അൻസിൽ അരവിന്ദ് ,മുഹമ്മദ് സർഫാസ് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment