*ഇടവലത്ത് കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
*മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മയ്യഴിയിലെ പുരാതന കുടുംബമായ ഇടവലത്ത് കുടുംബസംഗമത്തോടനുബന്ധിച്ച് മലമ്പാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
*മയ്യഴിയിലും പുറത്തും സാമൂഹ്യ സാംസ്കാരിക, ചാരിറ്റി മേഖലകളിൽ നിറസാനിധ്യമായ ഇടവലത്ത് കുടുംബം, കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത് വേറിട്ട അനുഭവമായി മാറി. ആദ്യമായാണ് ഒരു കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് ക്യാമ്പ് നടക്കുന്നത്.*
*ക്യാമ്പ് കെ ഇ ഹാഷിമിന്റെ അദ്ധ്യക്ഷതയിൽ മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാനിധ്യവും ഇടവലത്ത് തറവാട്ടിലെ മുതിർന്ന അംഗവുമായ കെ ഇ മമ്മു ഉദ്ഘാനം ചെയ്തു. ഓരോ നിമിഷത്തിലും കഷ്ടത അനുഭവിക്കുന്നവരെ നമ്മൾ ഓർക്കണമെന്നും ആഘോഷങ്ങളിലും കൂടിച്ചേരലുകളിലും അത്തരത്തിലുള്ളവരെ രക്തദാനം പോലുള്ള മഹത്തായ ചേർത്തുപിടിക്കൽ നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ ഇ പർവീസ് സ്വാഗതം പറഞ ചടങ്ങിൽ കെ ഇ റീന, എം സി സി ബ്ലഡ് സെന്റർ ഇൻചാർജ് ഡോ : ശ്വേത, കൗൺസിലർ റോജ, പി പി റിയാസ് മാഹി,കെ ഇ അഭിജിത്ത് അലി എന്നിവർ ആശംസ അറിയിച്ചു. കെ ഇ ഷെർബീനി, കെ ഇ നിഷ, കെ ഇ ഷാസിയ, കെ ഇ സജ്‌ല അലി, കെ ഇറീഷ, വി സി ബൈജു, വി സി റിജാദ്, വി സി ലേഖ, വി സി ഷിയാസ്, വി സി നസ്ലീന, അരുൺ എം സി സി, സമീർ പെരിങ്ങാടി,എന്നിവർ നേതൃത്വം നൽകി. ഡോ : ശ്വേതയിൽ നിന്ന് മലബാർ കാൻസർ സെന്ററിന്റെ സർട്ടിഫിക്കറ്റ് കുടുംബാഗംങ്ങൾ ചേർന്ന് ഏറ്റുവാങ്ങി. റയീസ് മാടപ്പീടിക നന്ദി പറഞ്ഞു.*
Post a Comment