മാഹിയിൽ പി.ടി.എയ്ക്ക് വിലക്ക്: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറിയിൽ പി.ടി.എ നിർബന്ധം
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മാഹിയിലെ വിദ്യാലയങ്ങളിൽ പി.ടി.എ ക്ക് വിലക്ക്. എന്നാൽ
പുതുച്ചേരി സർക്കാർ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സ്കൂൾ ഡയറിയിൽ പി.ടി.എ പ്രവർത്തനം അഭിവാജ്യ ഘടകമാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. മാഹി മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും വിതരണം നടത്തിയ സ്കൂൾ ഡയറിയിലെ പതിന്നൊന്നാമത്തെ പേജിലാണ് സ്കൂളിൽ പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ യോഗം നിർബന്ധമായും നടത്തണമെന്ന് രേഖപ്പെടുത്തിയത്. ഇത് എന്ത് വിരോധാഭാസമാണ് മാഹിയിൽ നടക്കുന്നത്. മാഹിയിലെ സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗുഢതന്ത്രമാണോ എന്ന ചോദ്യമാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.
Post a Comment