പെരിങ്ങാടിയിൽ വീട് വീണു -
മാഹി: ന്യൂമാഹി പഞ്ചായത്തിലെ മാഹി റെയിൽവെപ്പാലത്തിന് സമീപത്തെ വീടാണ് മഴയിൽ തകർന്നത്. ചെറിയ ചാലിൽ കുനിയിൽ തറവാട് വീടാണ് ഇടിഞ്ഞു വീണത്. തറവാട്ടംഗം എൻ.കെ.ഗിരീഷ് (56) തനിച്ചാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയുമായിട്ടാണ് ഓട് മേഞ്ഞ ഇരുനില വീട് പൂർണ്ണമായും ഇടിഞ്ഞു വീണത്.
മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ടാർ പായ കെട്ടിയിരുന്നു. കനത്ത മഴയിൽ ഒരാഴ്ച്ച മുൻപ് വീടിന് സമീപത്തെ കഴുങ്ങ് കട പുഴകി വീടിന് മുകളിൽ വീണിരുന്നു.ഇതോടെ ഷീറ്റ് കീറി മഴ വെള്ളം അകത്ത് കടന്നു. അപകടാവസ്ഥയിലായ വീട്ടിൽ തനിച്ച് താമസിക്കുന്ന ഗിരീഷിനെ ബന്ധുക്കളെത്തി വീട് വീഴുന്നതിന് രണ്ട് ദിവസം മുൻപ് മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ അപകടം ഒഴിവായി. വീട് തകർന്ന വിവരം ന്യുമാഹി വില്ലേജ് ഓഫീസിൽ അറിയിച്ചതായി ഗിരീഷ് പറഞ്ഞു
Post a Comment