o *പി.ടി.എ നിരോധിച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം: ജോ:പി.ടി.എ*
Latest News


 

*പി.ടി.എ നിരോധിച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം: ജോ:പി.ടി.എ*

 *പി.ടി.എ നിരോധിച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം: ജോ:പി.ടി.എ*





മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ വർഷങ്ങളായി നല്ല നിലയിൽ പ്രവൃത്തിച്ചു വരുന്ന പാരൻ്റ്സ് ടീച്ചേർസ് അസോസിയേഷനെ നിരോധിച്ച് ഉത്തരവിറക്കിയ മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജോ:പി.ടി.എ ഭാരവാഹികൾ അറിയിച്ചു. കാല കായിക മേഖലയിലും മറ്റു വികസന പ്രവർത്തനങ്ങൾക്കും സ്കൂളിലെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന

പി.ടി.എയെ 13/3/2025 ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരമാണ് നിരോധിച്ചത്. സ്കൂളിലെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും എന്നതാണ് എന്ന ഉത്തരവ്. പുതുച്ചേരി സർക്കാർ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സ്കൂൾ ഡയറിയിൽ നിർബന്ധമായും പി.ടി.എ യോഗം ചേരണമെന്നതാണ് നിബന്ധന. മാഹിയിലെ സർക്കാർ സ്കൂളിലും വിതരണം ചെയ്യാൻ പുതുച്ചേരിയിൽ നിന്നുമെത്തിയ സ്കൂൾ ഡയറിയിലെ പതിനെന്നാം പേജിലാണ് പാരൻ്റസ് ടീച്ചേഴ്സ് അസോസിയേഷൻ യോഗം നിർബന്ധമായും നടത്തണമെന്ന് രേഖപ്പെടുത്തിയത്. നിരോധിച്ച പി.ടി.എയെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എയുടെ കൂട്ടായ്മയായ ജോ:പി.ടി.എയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം പരിപാടിക്കൾക്ക് നടത്തുമെന്ന് പ്രസിഡണ്ട് സന്ദീവ് കെ.വി, സിക്രട്ടറി അനിൽ.സി.പി, സുനിൽ.വി, പ്രേമരാജ്.പി.പി, സിനി.കെ.എൻ എന്നിവർ അറിയിച്ചു.



Post a Comment

Previous Post Next Post