o അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു.
Latest News


 

അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു.

 അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു. 



അഴിയൂരിൻ്റെ വികസന പ്രവർത്തനങ്ങൾ അധികാര കേന്ദ്രങ്ങളെ നേരിട്ടറിയിക്കാനും അഴിയൂർ പഞ്ചായത്തിലെ വിവിധ വിഷയങ്ങളിൽ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് അത്താണിയായും പൊതുജനങ്ങളുടെ എല്ലാ വിഷയങ്ങളും അതാത് അധികാര കേന്ദ്രങ്ങളിൽ എത്തിച്ച് പരിഹാരം കാണാനും വേണ്ടി അഴിയൂരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടുന്ന ഒരു കൂട്ടായ്മ അതിൻ്റെ അത്യുന്നതിയിൽ എത്തിയിരിക്കെ ഇന്ന് പ്രസ്തുത കൂട്ടായ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി കുഞ്ഞിപ്പള്ളി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഹാളിൽ ചേർന്നു.


അഴിയൂരിലെ നിർധനരായ കേൾവി തീരെയില്ലാത്ത രണ്ട് പേർക്ക് കേൾവിക്കുള്ള ശ്രവണ സഹായി വാങ്ങിച്ചു നൽകാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള പരിശ്രമം പൂർത്തീകരിച്ച് പ്രാവർത്തികമാക്കാനുള്ള പരിശ്രമത്തിനിടെയാണ് ഇന്ന് എക്സിക്യുട്ടീവ് യോഗം വിളിച്ച് ആയത് വിലയിരുത്തിയത്.


കമ്മിറ്റി സെക്രട്ടറി ശ്രീ. നവാസ് നെല്ലോളി സ്വാഗതം പറഞ്ഞ യോഗത്തിൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ.ടി.സി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.

ചടങ്ങിൽ കൂട്ടായ്മയുടെ ലോഗോ ശ്രീമതി. മാലതി കൃഷ്ണ പ്രകാശനം ചെയ്തു.

.ചെറിയ കോയ തങ്ങൾ,അനിൽകുമാർ വി.കെ, ഷ്മാജി പ്രേമൻ, സക്കീർ കല്പക, കെ.പി വിജയൻ മർവ്വാൻ അഴിയൂർ, അഹമ്മദ് അത്താണിക്കൽ,പുരുഷു പറമ്പത്ത്, മഹമ്മൂദ്, സുരേന്ദ്രൻ പറമ്പത്ത്, കെ.പി ചന്ദ്രൻ, ടി.സി ജയശങ്കർ, സീമന്തിനി, വൈജയന്തി എന്നിവർ പഞ്ചായത്ത് പരിധിയിലെ വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചു സംസാരിച്ചു.  ഷാജിത്ത് കൊട്ടാരത്തിൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post