*മാഹി പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ: കസ്റ്റഡിയിലുള്ള പ്രതികളെ മജിസ്ട്രേറ്റ് കൊണ്ടുപോയി*
മാഹി: മാഹി പോലീസ് സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലുള്ള പ്രതികളെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കൊണ്ടുപോയി
ഇന്നുച്ചയോടെയാണ് സംഭവം
സംഭവമിങ്ങനെ
കഴിഞ്ഞ ദിവസം വളവിൽ സുധാകരന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
ചോദ്യം ചെയ്യലിനിടയിൽ മറ്റ് രണ്ട് പേർക്ക് കൂടി സംഭവത്തിൽ പങ്കുള്ളതായി സമ്മതിച്ചിരുന്നു
അവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെ പ്രതികളിലൊരാളുടെ ഭാര്യ തൻ്റെ ഭർത്താവിനെ കാണ്മാനില്ലയെന്നും , പോലീസ് കസ്റ്റഡിയിലാണെന്ന് സംശയമുള്ളതായും, സമയ പരിധി കഴിഞ്ഞിട്ടും കോടതിയിൽ ഹാജരായില്ല എന്ന പരാതി മജിസ്ട്രേറ്റിനോട് പറഞ്ഞതിൻ പ്രകാരം മജിസ്ട്രേറ്റ് സ്റ്റേഷനിൽ നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു
തുടർന്ന് റെക്കോർഡ്സുകൾ പരിശോധിച്ചിട്ടും പരാതിയിൽ പറഞ്ഞ പ്രതിയെ സ്റ്റേഷനിൽ കണ്ടെത്താൻ കഴിഞ്ഞില്ല
തുടർന്നാണ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ സൂക്ഷിച്ചു എന്നാരോപിച്ച് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളായ ഹരീഷ്, നിവേദ് എന്നിവരെ മജിസ്ട്രേറ്റ് കൊണ്ടുപോയത്.
എന്നാൽ മജിസ്ട്രേറ്റിൻ്റെ നടപടി പോലീസിൻ്റെ കൃത്യനിർവഹണത്തിന് തടസമായെന്നും, നിലവിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള സമയപരിധി അവസാനിച്ചില്ലെന്നും പോലീസ് ആരോപിച്ചു
പ്രതികളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
Post a Comment