*ധർണ്ണാ സമരത്തിൻ്റെ ഭാഗമായി അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ രക്ഷിതാക്കൾ സന്ദർശിച്ചു.*
മാഹി:മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ജോയൻ്റ് കൗൺസിൽ ഓഫ് പാരന്റ്സ് ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണാ സമരത്തിന് മുന്നോടിയായി രക്ഷിതാക്കൾ സ്ക്കൂളുകൾ സന്ദർശിച്ചു
പി എം ശ്രീ ഐ.കെ കുമാരൻ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ കുറച്ച് ദിവസം മുൻപ് അവധി ദിവസത്തിൽ 45 വർഷം പഴക്കം ഉള്ള കെട്ടിടത്തിൻ്റെ സൺഷൈഡ് തകർന്നു വീണ സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതും, തകർന്നു വീണ ഭാഗത്തിനോട് ചേർന്നുള്ള നിരവധി സ്ഥലങ്ങളിലായി വിള്ളൽ ഉള്ളതായും, സ്റ്റാഫ് റൂമിൻ്റെ തെട്ടടുത്തള്ള സൺഷൈഡ് അപകാവസ്ഥയിലായതും രക്ഷിതാക്കൾ നേരിട്ട് കണ്ടു മനസിലാക്കി.
എഴുപത് വർഷം പഴക്കമുള്ള ക ജവഹർലാൽ നെഹ്റു ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ താഴെ നിലയിലും രണ്ടാ നിലയിലുള്ള വരാന്തയിലും ബാത്ത്റൂമിലും കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാറായ നിലയിലാണ്
പി.ടി.എ യും സ്കൂൾ അധികൃതരും PWD ക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും ഇതുവരെയും പരിഹാരം കാണാൻ സാധിച്ചിട്ടില്ല
കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിട്ടങ്ങൾ ബലക്കുറവ് പരിശോധനകൾ കൃത്യമായി നടത്തി ബിൽഡിംങ്ങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർക്ക് കൈമാറ്റം ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു
Post a Comment