ശരീര ഭാരം കുറയ്ക്കാൻ സൗജന്യ യോഗ പരിശീലന ക്ലാസ് തുടങ്ങി*
മാഹി:ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ജൂലൈ 21 മുതൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലസ് ആരംഭിച്ചു.
യോഗയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാസത്തെ പരിശീലനമാണ് നല്കുന്നത്
ദിവസവും രാവിലെ 7 മുതൽ 8 വരെയാണ് ക്ളാസ്.
കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ Dr. K. S.ബിനു അസിസ്റ്റന്റ് പ്രൊഫസർ Dr. വേദവ്യാസ് ഡോക്ടർ സി കെ റീമ എന്നിവരടങ്ങുന്ന ടീമാണ് നേതൃത്വം നല്കുന്നത്
Post a Comment