*വെള്ളക്കെട്ടും ചളി കുണ്ടുമായി മാറിയ മാഹിയിലെ റോഡുകൾ ഉടൻ നന്നാക്കണം എസ്.ടി. യു*
മാഹി ഗവൺമെന്റ് ആശുപത്രി, ശ്രീകൃഷ്ണ ക്ഷേത്രം,ഗവൺമെന്റ് എൽ.പി. സ്കൂൾ, പി.കെ. രാമൻ സ്കൂൾ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർഥികളും,രോഗികളും, കാൽനടയായും, വാഹനത്തിലും,യാത്ര ചെയ്യേണ്ട റോഡാണ് മാഹി മത്സ്യമാർക്കറ്റ് റോഡ്, ശ്രീകൃഷ്ണ ക്ഷേത്രം റോഡ്, പി.കെ രാമൻസ്കൂൾസമീപറോഡ്,
പ്രസ്തുത മാർക്കറ്റ് റോഡ് പി.കെ.രാമൻ സ്കൂൾ സമീപ റോഡ്.
പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും, ചളിക്കുണ്ടായി മാറിയിരിക്കുകയാണ്.
പൂഴിത്തലയിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രം റോഡ് മഴ ഒന്ന് പെയ്താൽ വെള്ളം ഒഴുകാതെ തടസ്ഥമായി നിൽക്കുന്നു .
മേൽപ്പറഞ്ഞ റോഡുകൾ നന്നാക്കണമെന്ന പ്രദേശത്തുകാരുടെയും, നാട്ടുകാരുടെയും, ആവശ്യങ്ങൾക്ക് നീണ്ട പഴക്കം തന്നെയുണ്ട്.
പിഞ്ചുവിദ്യാർത്ഥികൾക്കും,പ്രായംചെന്നവർക്കും, വാഹനങ്ങൾക്കും പ്രസ്തുതറോഡിൽകൂടെസഞ്ചരിക്കാൻവളരെയധികം പ്രയാസപ്പെടുകയാണ്.
ഈ കാര്യത്തിൽ ബന്ധപ്പെട്ടഭരണാധികാരികൾമൗനംപാലിക്കുകയാണ്.
എത്രയും പെട്ടെന്ന് മേൽ റോഡുകൾ നന്നാക്കി യാത്രദുരിതത്തിന്പരിഹാരം ഉണ്ടാക്കണമെന്ന് മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പികെ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് പി.യൂസുഫ്, യോഗം ഉദ്ഘാടനം ചെയ്തു.
ഇടക്കുന്നത് മുഹമ്മദ് അലി, സ്വാഗതം പറഞ്ഞു.
പി.നാസർ,
പി റഫീഖ്, എ.വി. സലീം, എ.വി.ഹനീഫ,
എ.വി. അലി
കെ. ഫായിസ്, ഹനീഫ,എ.വി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment