*ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു. ഇരു കാലുകളും നഷ്ടപ്പെട്ട് വർഷങ്ങളായി വീൽചെയറിൽ കഴിയുന്ന പതിമൂന്നാം വാർഡിലെ മഹറൂഫ് എന്ന വ്യക്തിക്കാണ് ഇലക്ട്രോണിക് വീൽചെയർ നൽകിയത്. അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.കെ. ലത, മാണിക്കോത്ത് മഗേഷ്, പഞ്ചായത്ത് മെമ്പർ ടി.എ. ഷർമിരാജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം അനിൽകുമാർ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ നെജി നന്ദിയും പറഞ്ഞു.
Post a Comment