ദേശീയ ക്ഷയരോഗ നിർമ്മാർജ്‌ജനം : എ. ഐ.സംവിധാനമുള്ള പോർട്ടബിൾ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നു
ദേശീയ ക്ഷയരോഗ നിർമ്മാർജ്‌ജനത്തിൻ്റെ ഭാഗമായി 2025 ൽ ടി.ബി.(ക്ഷയരോഗം) രോഗത്തെ പൂർണ്ണമായി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മയ്യഴിയിലെ പൊതുജനങ്ങളിൽ ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടെത്തി അതിനാവശ്യമായ പ്രതിനിധികൾ ചെയ്യുക എന്ന കർമ്മപദ്ധതിക്ക് മാഹിയിൽ തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 35 ലക്ഷത്തോളം വിലവരുന്ന എ. ഐ.സംവിധാനമുള്ള പോർട്ടബിൾ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനം മാഹി റീജണൽ അസ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മാഹിയിലെ വിടുവീടാന്തരം കയറി ആരോഗ്യ പ്രവർത്തകർ എക്സ്-റേ എടുക്കുകയും 20 സെക്കൻ്റിനുള്ളിൽ രോഗ നിർണ്ണയം നടത്താനാവുന്നതിനാൽ വിടുകളിൽ വരുന്ന ആരോഗ്യ പ്രപ്രവർത്തകരുമായി എല്ലാവരും സഹകരിക്കണമെന്നും മാഹി എം.എൽ.എ.രമേശ് പറമ്പത്തും റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറും ആവശ്യപ്പെട്ടു.
പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടി. ബി.ഓഫീസർ ഡോ.വെങ്കടേഷ്, എൻ. ഓ.എച്ച്.പി.സംസ്ഥാന നോഡൽ ഓഫീസർ ഡോ.ഒ.കവിപ്രിയ, സംസ്ഥാന ടുബാക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോ.സൂര്യകുമാർ എന്നിവർ വിവിധ വിഷയങ്ങൾ ആധാരമാക്കി ബോധവസക്കരണ ക്ലാസുകൾ നടത്തി. ചടങ്ങിൽ മാഹി ആരോഗ്യ വകുപ്പ് സപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.പി.പി.ബിജു, ഡോ .ആതിൽ വാഫി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ നിക്ഷയ മിത്രയുടെ ഭാഗമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവരുന്ന മാഹി സി.എച്ച്.സെൻ്റർ, മാഹി പബ്ലിക് സർവ്വൻറ്സ് കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭാരവാഹികളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
Post a Comment