*കേരളത്തിലെ ആരോഗ്യരംഗം ഐസിയുവിലോ ?*
*തലശ്ശേരി ജില്ലാ ആശുപത്രിയിലും ചോർച്ച*
തലശ്ശേരി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ സംഭവങ്ങളുടെ പ്രക്ഷോഭങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കെ തലശ്ശേരി ജനറൽ ആശുപത്രിയിലും ചോർച്ചയെന്ന വാർത്തകൾ വരികയാണ്.
കുട്ടികളുടെ അത്യാഹിത വിഭാഗം അടച്ചു, ഒരു മാസത്തോളമായി കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല
മോർച്ചറിയിലും ചോർച്ചയുണ്ട്
മൃതദേഹം വെക്കുന്നതിനും എടുക്കുന്നതിനും മുമ്പ് വൈദ്യുതി ഓഫ് ചെയ്യാൻ നിർദേശിച്ചുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ദുരവസ്ഥയും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു.
ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നത് ചോർന്നൊലിക്കുന്നതും ശോച്യാവസ്ഥയിലുമുള്ള കെട്ടിടത്തിലാണ്. ഒരു വർഷം മുമ്പ് പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണിത്.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് തൊട്ടടുത്താണ് ഈ അപകടാവസ്ഥയിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കമാണ് ഈ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണം. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പൊളിച്ചുമാറ്റാൻ രേഖാമൂലം ആരോഗ്യവകുപ്പിനോടാവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടല്ലെന്ന് ആക്ഷേപമുണ്ട്.
ആശുപത്രിയിലെ ഫീസിബിലിറ്റി നഷ്ടപ്പെട്ട കെട്ടിടത്തിലാണ് ഇപ്പോഴും ഓക്സിജൻ സിലിണ്ടർ, മരുന്നുകൾ എന്നിവ സൂക്ഷിച്ചിരിക്കുന്നത്. ജീവനക്കാർ വിശ്രമിക്കുന്നതും, രോഗികളും, കൂട്ടിരിപ്പുകാരും നടന്നു പോകുന്നതും ഈ കെട്ടിടത്തിനരികിലൂടെയാണ്.
പൂപ്പൽ കയറി പാനൂർ താലൂക്ക് ആശുപത്രി
പാനൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കാതായിട്ടു കൊല്ലങ്ങളായി. 500ൽ ഏറെ രോഗികൾ നിത്യവും എത്തുന്ന ആശുപത്രിയുടെ ഒപി വിഭാഗത്തിലെങ്കിലും വർഷാവർഷം പെയിന്റടിക്കാൻപോലും അധികൃതർ തയാറാകുന്നില്ല. ഒപിയിലെ തറയിലെ ടൈൽസ് ഇളകി. രോഗികൾ തടഞ്ഞു വീഴാതിരിക്കാൻ താൽക്കാലികമായി തറയിൽ പായയിട്ടിരിക്കുകയാണ്.അതും സുരക്ഷിതമല്ല. ഡോക്ടർമാരുടെ പരിശോധനാ മുറികളും അത്യാഹിതവിഭാഗവും വികൃതമാണ്. ചുമർനിറയെ പൂപ്പലാണ്.
പയ്യന്നൂരിൽ ഇരുനില ഭീഷണി
പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും നിലംപൊത്താറായ ഇരുനില കെട്ടിടം ഭീഷണിയാണ്. കാലപ്പഴക്കം കൊണ്ടു പഴകി ദ്രവിച്ച കെട്ടിടം എത്രയും വേഗത്തിൽ പൊളിക്കണമെന്ന് മരാമത്ത് വകുപ്പ് എൻജിനീയർമാർ 2 കൊല്ലം മുൻപ് ആവശ്യപ്പെട്ടതാണ്. കെട്ടിടത്തിന് താഴെയാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മാത്രവുമല്ല രോഗികളും ബന്ധുക്കളും ഈ കെട്ടിടത്തിനു സമീപത്തുകൂടിയാണ് പുറത്തേക്കു വരുന്നത്.
ഇതിനകത്ത് പ്രവർത്തിച്ചിരുന്ന ഡയാലിസിസ് സെന്ററും ഡി അഡിക്‌ഷൻ സെന്ററും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും കെട്ടിടം പൊളിക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുന്നില്ല. അനുമതി തേടി ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫിസർ വഴി ആരോഗ്യവകുപ്പിന് കത്തു നൽകിയെങ്കിലും അനുമതി കിട്ടിയിട്ടില്ല. കഴിഞ്ഞ മാസം കനത്ത മഴയ്ക്ക് ഇതിന്റെ സൺഷേഡ് തകർന്നു വീണിരുന്നു. അതു വാർത്തയായപ്പോൾ നഗരസഭ ഇടപെട്ട് സൺഷേഡ് പൂർണമായും പൊളിച്ചു എങ്കിലും കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി ചൂണ്ടിക്കാട്ടി മെഡിക്കൽകോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ സാമൂഹികമാധ്യമകുറിപ്പിട്ടത് വൻ വിവാദമായിരുന്നു
Post a Comment