*മാലിന്യനിക്ഷേപകേന്ദ്രമായി മാഹി ജയിൽ പരിസരം*
മാഹി: മാലിന്യനിക്ഷേപ കേന്ദ്രമായി മാറി മാഹി ജയിൽ പരിസരം. ജയിലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പും, ജയിലിന് പിറകിലെ റോഡിലുമാണ് മാലിന്യനിക്ഷേപ കേന്ദ്രമായത്.
ഭക്ഷണാവശിഷ്ടങ്ങളടക്കം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കളും ഈ ഭാഗത്ത് തമ്പടിക്കുന്നുണ്ട്
മഴക്കാലമായതിനാൽ ഭക്ഷണവശിഷ്ടങ്ങളും, മറ്റു മാലിന്യങ്ങളും ചീഞ്ഞളിഞ്ഞ് സാംക്രമിക രോഗങ്ങളും മറ്റും പടർന്നു പിടിക്കുവാനുള്ള സാഹചര്യമാണുള്ളത്
ബന്ധപ്പെട്ട അധികാരികൾ മുൻകൈയെടുത്ത് മലിന്യം തള്ളുന്നത് തടയുവാനുള്ള നടപടിയെടുക്കണം
Post a Comment