തകർന്ന കരീക്കുന്ന് റോഡ്: നാട്ടുകാർ അറ്റകുറ്റപ്പണി തുടങ്ങി
ന്യൂമാഹി: കനത്ത മഴയെത്തുടർന്ന് തകർന്ന് ഗതാഗത തടസ്സം നേരിടുന്ന പഞ്ചായത്ത് റോഡ് നാട്ടുകാർ ചേർന്ന് അറ്റകുറ്റപ്പണി നടത്തിത്തുടങ്ങി. രണ്ട് കിലോമീറ്ററോളം നീളമുള്ള പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് - ന്യൂമാഹി പഞ്ചായത്ത് വ്യവസായ യൂണിറ്റ് കരിക്കുന്ന് റോഡാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തുന്നത്.
ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കായി പൈപ്പിടാനായി എടുത്ത കുഴികൾ ശക്തമായ മഴവെള്ളപ്പാച്ചിലിൽ വലിയ കുഴികളായി മാറിയതിനെത്തുടർന്ന് വാഹനഗതാഗതം ദുരിതമായി മാറിയതിനെത്തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പഞ്ചായത്ത് അംഗം ടി.എ.ഷർമ്മി രാജിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമദാനത്തിൽ സി.പി.എം പ്രവർത്തകരും സജീവമായ പങ്കാളിത്തം വഹിച്ചു.
Post a Comment