o മാഹി വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥ - മൂലക്കടവ്, കുന്നുമ്മൽപ്പാലം പ്രദേശങ്ങൾ കൂരിരുട്ടിൽ
Latest News


 

മാഹി വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥ - മൂലക്കടവ്, കുന്നുമ്മൽപ്പാലം പ്രദേശങ്ങൾ കൂരിരുട്ടിൽ

 മാഹി വൈദ്യുതി വകുപ്പിൻ്റെ  അനാസ്ഥ - മൂലക്കടവ്, കുന്നുമ്മൽപ്പാലം പ്രദേശങ്ങൾ കൂരിരുട്ടിൽ



മാഹി: മൂലക്കടവ്, മൊട്ടേമ്മൽ, കുന്നുമ്മൽപ്പാലം പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ച്ചകളായി - ഇത് കാരണം പ്രഭാത സവാരിക്കാരും, പത്ര വിതരണക്കാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.തെരുവുനായ ശല്യത്തിന് പുറമെ കാട്ടുപന്നി ശല്യവും പ്രദേശത്തുണ്ട്.

    ഈ പ്രദേശങ്ങളെ ഇരുട്ടിലാക്കുന്നത് മാഹി വൈദ്യുതി വകുപ്പിന് ഹോബിയാണ്. മൂലക്കടവ് ഭാഗത്ത് പെട്രോൾ പമ്പുകളിൽ നിന്ന് റോഡിൽ പതിയുന്ന അരണ്ട വെളിച്ചമാണ് ആശ്രയം - അതിരാവിലെ ബൈക്കുകളിൽ യാത്ര ചെയുന്നവരുടെ പിറകെ കൂട്ടത്തോടെ തെരുവു നായകൾ ഓടുന്നത്  നിത്യസംഭവമാണ്. കൂരിരുട്ടിൽ നായകൾ ചാടി വരുന്നത് കാണുവാനും കഴിയുന്നില്ല - വൈദ്യുതി വകുപ്പിനോട് പരാതിപ്പെട്ടാൽ ജംഗ്ഷൻ സ്വിച്ച് ഓണാക്കാത്തതാണ് കാരണമായി പറയുന്നത്. എന്നാൽ തെരുവു വിളക്കുകൾ കാലാവധി കഴിഞ്ഞത് മാറ്റി പുതിയ ലൈറ്റ് ഇടുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്

Post a Comment

Previous Post Next Post