*പുതുച്ചേരി സർക്കാറിന്റെ അവഗണന! മാഹി സിവിൽസ്റ്റേഷൻ മാർച്ച് ആഗസ്ത് 5ന്*
പുതുച്ചേരി സർക്കാർ മയ്യഴിയോട് തുടരുന്ന അവഗണന
അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത‌് അഞ്ചിന് മാഹി സിവിൽ സ്റ്റേഷനിലേക്ക് സിപി ഐ എം ബഹുജന മാർച്ച് സംഘടി പ്പിക്കും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഉൾനാടൻ റോഡുകൾ ഗതാഗത യോഗ്യമാക്കുക, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, ആരോഗ്യമേഖല സംരക്ഷിക്കുക, ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തുക, ബൈപ്പാസ് അപ്രോച്ച് റോഡ് പണിപൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമര സന്ദേശവുമായി ആഗസ്റ്റ് ഒന്നിന് മൂലക്കടവ് മുതൽ മാഹി വളവിൽ കടപ്പുറം വരെ പ്രചാരണ ജാഥ നടത്തും. ബ്രാഞ്ചുകളിൽ പ്രതിഷേധ കൂട്ടായ്മയും വിടുകളിൽ ലഘുലേഖ വിതരണവുമുണ്ടാവും. സിപിഐ എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
Post a Comment