*ശ്രീ ഹരീശ്വര ക്ഷേത്രം: ഹനുമാൻ സ്വാമി പ്രതിഷ്ഠ ദിനം ചൊവ്വാഴ്ച്ച
മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ മുഖ്യ ഉപദേവനായ ശ്രീ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠാദിനം നാളെ (ജൂലായ് 15 ന്) നടക്കും. രാവിലെ ഗണപതി ഹോമം, ത്രികാല പൂജ, വൈകുന്നേരം ദീപാലങ്കാരം, ഹനുമാൻ പ്രതിഷ്‌ഠാദിന പ്രത്യേകപൂജ, 7 മണിക്ക് ഭജന എന്നിവ ഉണ്ടായിരിക്കും. ഹനുമാൻ പ്രതിഷ്‌ഠദിന പ്രത്യേക പൂജയായി സിന്ദുരാർച്ചന, അവിൽ നിവേദ്യം, നെയ്യ് വിളക്ക്, ഹനുമാൻ പൂജ എന്നിവയുണ്ടാവും. സന്ധ്യാവേളയിൽ നെയ്യ് വിളക്ക് നേരിട്ട് ഹനുമാൻ സ്വാമിക്ക് സമർപ്പിക്കാവുന്നതാണ്. കൂടാതെ ഹനുമാൻ സ്വാമിക്ക് ദീപസ്‌തംഭം, അവിൽ നിവേദ്യം, സിന്ദുരാർച്ചന, ഗദ ഒപ്പിക്കൽ, വെണ്ണ സമർപ്പണം, തേങ്ങമുട്ട്, വടമാല, വെറ്റിലമാല എന്നീ വഴിപാടുകളും ചെയ്യാവുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.പി.അശോക്, ഉത്തമരാജ് മാഹി എന്നിവർ അറിയിച്ചു.
Post a Comment