o *മാഹി വിദ്യാഭ്യാസ മേഖല നേരിടുന്ന അക്കാദമിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ABVP നേതൃത്വ സമിതി മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളിലും സന്ദർശിച് ചർച്ച നടത്തി.*
Latest News


 

*മാഹി വിദ്യാഭ്യാസ മേഖല നേരിടുന്ന അക്കാദമിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ABVP നേതൃത്വ സമിതി മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളിലും സന്ദർശിച് ചർച്ച നടത്തി.*

 *മാഹി വിദ്യാഭ്യാസ മേഖല നേരിടുന്ന അക്കാദമിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ABVP നേതൃത്വ സമിതി മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളിലും സന്ദർശിച്ച് ചർച്ച നടത്തി.* 




കഴിഞ്ഞ മാസം പുതുച്ചേരി നിയമസഭ സ്പീക്കറുമായി ഇതേ വിഷയത്തെ പറ്റി ചർച്ച ചെയ്തതിന്റെ ഭാഗമായി അടിയന്തര ഇടപെടലുണ്ടായി എസ്.എം.സി മുഖാന്തരം നിശ്ചയിക്കപ്പെട്ട വിദ്യാലയങ്ങളിൽ താൽകാലിക നിയമനം നടത്തുവാനിരിക്കുന്ന ഈ സന്ദർഭത്തിൽ മാഹിയിലെ വിദ്യാലയങ്ങളിലെ നിലവിലെ 16 ഒഴുവുകളിലേക്കും(14 ടീച്ചേർസ് 2 ഓഫീസ് സ്റ്റാഫ്‌) സ്ഥിര നിയമനം നടത്തുന്നതിന് വേണ്ടിയും, ഒരു സുസ്തിരമായ പരിഹാരം ഈ വിഷയത്തിൽ നടത്തുവാൻ വേണ്ടിയും മിഡിൽ സ്കൂൾ മുതലുള്ള എല്ലാ വിദ്യാലയങ്ങളിലെയും പ്രധാന അദ്ധ്യാപകരുമായി എ.ബി.വി.പി ചർച്ച നടത്തി. കൂടാതെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള കാര്യങ്ങളിലും വിവിധ സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ചയായി.

നിലവിൽ മാഹിയിലെ സ്കൂളുകളിൽ രൂക്ഷമായ അദ്ധ്യാപക ക്ഷാമം കാരണം വിദ്യാർത്ഥികൾക്ക് ഉണ്ടാവുന്ന  ബുദ്ധിമുട്ട്  വളരെയേറെയാണ്. സ്കൂൾ തുറന്നു മൂന്നു മാസം പിന്നിട്ടിട്ടും പല സ്കൂളുകളിലും ക്ലാസ്സുകൾ തുടങ്ങുകയോ അദ്ധ്യാപകർ വരുകയോ ഉണ്ടായിട്ടില്ല. പരീക്ഷ അടുത്തിരിക്കെ  ഈ അദ്ധ്യാപക ക്ഷാമം ഇനിയും നികത്തിയില്ലെങ്കിൽ മാഹിയിലെ കുട്ടികളുടെ വിദ്യാഭ്യാസം താറുമാറാകും. അതിനാൽ ഈ തസ്തികകളിലേക്കുള്ള സ്ഥിര നിയമനം സമയ ബന്ധിതമായി നടപ്പിലാക്കണം എന്ന് എ.ബി.വി.പി മാഹി നഗർ സമിതി അറിയിച്ചു. എൽ.പി സ്കൂൾ മുതലുള്ള മുഴുവൻ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യം എന്ന നിലയിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന കെട്ടിടങ്ങളും ഫർണിചേർസും പുതുക്കി പണിയണം എന്നും എബിവിപി  ആവിശ്യപെട്ടു.

എബിവിപി മാഹി നഗർ പ്രസിഡൻ്റ് ഹൃദീക് കൃഷ്ണ, സെക്രട്ടറി ശ്രീരാഗ് പള്ളൂർ വയൽ, വൈസ് പ്രസിഡൻ്റ് അമേഘ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post