*പള്ളൂരിൽ വെച്ച് രേഖകളില്ലാതെ കടത്തുകയായിരുന്ന 1900 ലിറ്റർ ഡീസൽ പിടിച്ചു*
മാഹി: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ ജിയോ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയിൽ പള്ളൂർ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക് അപ്പ് വാനിൽ കോഴിക്കോട്ടേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 1900 ലിറ്റർ ഡീസൽ പിടികൂടിയത്.
മാഹിയിൽ നിന്നും അനധികൃതമായി ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നിരീക്ഷണവും വാഹന പരിശോധനയും കർശനമാക്കിയിരുന്നു
പതിനൊന്നു ബാരലിലും രണ്ടു ക്യാനിലുമായി ഏകദേശം ഒന്നര ലക്ഷം രൂപയുടെ ഡീസലാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
പിക് വാൻ ഡ്രൈവർ മലപ്പുറം സ്വദേശി അടാട്ടിൽ ഹൗസിൽ അബ്ദുൽ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്ധനം കടത്താനുപയോഗിച്ച KL-09 A S9280 പിക് അപ്പ് വാനും കസ്റ്റഡിയിലെടുത്തു.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുന്ന് സി ഐ അനിൽ കുമാർ അറിയിച്ചു
പള്ളൂർ എസ് ഐ സുരേഷ് ബാബു, കോൺസ്റ്റബിൾ ഭുവനേഷ്, ഡ്രൈവർ അഖിലേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു
Post a Comment