*മാഹി ക ജൽവ : കുട്ടികൾക്കുള ആദരവ് മാഹി എം ൽ എ രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു*
മാഹി സർക്കാർ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതിയ ആദ്യ സി.ബി.എസ്.ഇ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളെയും മാഹി റീജ്യണൽ ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച മാഹി ക ജൽവ ചടങ്ങിൽ വച്ചു ആദരിച്ചു. പള്ളൂർ കോ ഓപ്പറേറ്റിവ് കോളേജിൽ വച്ചു നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുൻ അഭ്യന്തരമന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ മുഖ്യാഥിതിയായി.
വിവിധ രാഷ്ട്രീയ നേതാക്കളായ വടക്കൻ ജനാർദ്ദനൻ, കെ മോഹനൻ, പ്രബീഷ് കുമാർ,റഷീദ് കെ ടി പി,മാഹി കോ ഓപ്പറേറ്റിവ് കോളജ് പ്രസിഡന്റ് സജിത്ത് നാരായണൻ, മാഹി കോ ഓപ്പറേറ്റിവ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മി സി ജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പേരെന്റ്സ് അഡ്മിനിസ്ട്രെറ്റർ കോ ഓർഡിനേറ്റർ റഷീദ് അടുവാട്ടിൽ അസോസിയേഷനെ പരിചയപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് ഷോഘിത വിനീത് സ്വാഗതവും അസോസിയേഷൻ ജോയിൻ സെക്രട്ടറി റോഷിത നന്ദിയും പറഞ്ഞു.
724 കുട്ടികളെയാണ് ചടങ്ങിൽ വച്ചു ആദരിച്ചത്.
Post a Comment