ചെളിക്കുളമായി കോയ്യോട്ട് തെരുവിൽ സർവീസ് റോഡ്: യാത്രക്കാർ ദുരിതത്തിൽ
മാഹി: തലശ്ശേരി-മാഹി ബൈപ്പാസ് റോഡിലെ സൈഡ് റോഡ്,കോയ്യോട്ടു തെരു ഭാഗത്ത് ഗതാഗതയോഗ്യമല്ലാതായി.വാഹനങ്ങൾ ചെളിയിലമരുന്ന അവസ്ഥയാണ്. കാൽനടയാത്ര പോലും അസഹ്യമായിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും വലയുകയാണ്. ഈ ഭാഗത്ത് മാത്രമാണ് ടാർ ചെയ്യാതെ ബാക്കി നിൽക്കുന്നത്. അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാഹി അഡ്‌മിനിസ്ട്രേറ്റർ, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ.എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.
Post a Comment