o നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തുക.
Latest News


 

നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തുക.

 നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തുക.



ന്യൂമാഹി : നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുകയും, വിലക്കയറ്റം തടണമെന്നും, ജൂലായ് 9 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൽ മുഴുവൻ  തൊഴിലാളികളും പങ്കെടുക്കണമെന്നും 

നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ന്യൂമാഹി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂമാഹി ടൗണിലെ കെ വിനോദൻ നഗറിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു.

എം രാജൻ, വി കെ സുരേന്ദ്രൻ, കെ പി പ്രമോദൻ, ടി എം സുരേഷ് കുമാർ, കെ കെ സുബീഷ്,എൻ മഹേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹിക്കളായി

എസ് കെ വിജയൻ ( പ്രസിഡണ്ട്)

ടി എ ഷർമ്മിരാജ് , എൻ മഗേഷ് (വൈസ് പ്രസിഡണ്ടുമാർ) കെ പി പ്രമോദൻ (സെക്രട്ടറി), കെ കെ സുബീഷ്, വി കെ വിശ്വനാഥൻ (ജോയൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.



Post a Comment

Previous Post Next Post