നായ കുറുകെ ചാടി - ബൈക്ക് മറിഞ്ഞ് കൂത്തുപറമ്പ് സ്വദേശിക്ക് പരിക്ക്
മാഹി: പന്തക്കൽ മൂലക്കടവ് കമ്പിപ്പാലത്തിന് സമീപം നായ ബൈക്കിന് കുറുകെ ചാടി കൂത്തുപറമ്പ് ഏഴാം മൈൽ സ്വദേശിക്ക് പരിക്ക് .ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സരിത്ത് (53) ന് പരിക്കേറ്റു.ഒപ്പം യാത്ര ചെയ്തിരുന്ന മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് പന്തക്കൽ സ്വദേശി കെ.പി.ജ്യോതിർ മനോജിനും നായകൾ കുറുകെ ഓടി ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. നായകൾ കൂട്ടമായി ബൈക്കിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. മൂലക്കടവിലും ,പന്തോ ക്കാട്ടിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്
Post a Comment