o എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം
Latest News


 

എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം

 എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം



മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷികം ജൂലായ് 12ന് വിവിധ പരിപാടികളോടെ ആചരിക്കും.


കാലത്ത് 8 മണിക്ക് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും, ഉച്ചക്ക് ശേഷം 3 മണിക്ക് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും, തുടർന്ന് എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. സാഹിത്യ-സാംസ്ക്കാരിക -കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിലേക്കായി കലാഗ്രാമം വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

ട്രസ്റ്റി ഡോ: എ.പി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ

പി. ജയരാജൻ,അസീസ് മാഹി, സുരേഷ് കൂത്തുപറമ്പ്,ഒ. അജിത്കുമാർ, ചാലക്കര പുരുഷു,ടി.ടി.കെ.ശശി, പ്രശാന്ത് ഒളവിലം സംസാരിച്ചു.

Post a Comment

Previous Post Next Post