o ബോധവൽക്കരണ റാലി നടത്തി
Latest News


 

ബോധവൽക്കരണ റാലി നടത്തി

 ബോധവൽക്കരണ റാലി നടത്തി



ന്യൂ മാഹി: ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്‌കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ റാലിയായി ന്യൂ മാഹി ടൗണിൽ എത്തി.


കുട്ടികൾ ഫ്ലാഷ് മോബ്


അവതരിപ്പിക്കുന്നതിനിടയിൽ നാടക നടൻ പ്രശോഭ് മേലടി മദ്യപാനിയായി എത്തി ജനങ്ങളെ മുഴുവൻ അമ്പരപ്പി ച്ചുകൊണ്ട് അഭിനയത്തോടൊപ്പം ഒരു ലഘു പ്രഭാഷണവും നടത്തി.


കുട്ടികളെക്കാൾ ലഹരി വിരുദ്ധ


ബോധവൽക്കരണം വേണ്ടത് മുതിർന്നവർക്ക് തന്നെയാണെന്ന്


ഓർമ്മിപ്പിച്ചുകൊണ്ട് നഗരത്തിൽ മാനസ സി, ആയിഷ, വൈഗ സച്ചിൻ, മിർഫ സമീർ എന്നീ കുട്ടികൾ സംസാരിച്ചു.


വി സിറാജ്, അംബിക എം,വിഭ എസ്, കെ ടി അനീഷ് കുമാർ നേതൃത്വം നൽകി.പി.എം.


സുധീഷ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post