o തണൽ മരം കടപുഴകി റോഡിലേക്ക് വീണു.- വൻ ദുരന്തം ഒഴിവായി.4 വൈദ്യുതി പോസ്റ്റുകൾ ഇളകി
Latest News


 

തണൽ മരം കടപുഴകി റോഡിലേക്ക് വീണു.- വൻ ദുരന്തം ഒഴിവായി.4 വൈദ്യുതി പോസ്റ്റുകൾ ഇളകി

 തണൽ മരം കടപുഴകി റോഡിലേക്ക് വീണു.- വൻ ദുരന്തം ഒഴിവായി.4 വൈദ്യുതി പോസ്റ്റുകൾ ഇളകി



തലശ്ശേരി കനത്ത മഴയിലും കാറ്റിലും റസ്റ്റ്ഹൌസ് പരിസരത്തെ ബി.എസ്.എൻ.എൽ ടവറിനടുത്ത് ഉയരത്തിലുള്ള മരം കടപുഴകി റോഡിലേക്ക് വീണു. മരം വീഴുന്നതിനിടയിൽ സമീപത്തെ വൈദുതി കമ്പികളിൽ തട്ടിയതിനെ തുടർന്ന് ഏതാനും കമ്പികൾ പൊട്ടുകയും  ചെയ്തതിനെത്തുടർന്ന്   നാല് വൈദ്യുതി പോസ്റ്റുകൾ ഇളകി ചരിഞ്ഞു..


തത്സമയം പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റസ്റ്റ് ഹൌസ് പരിസരം റോഡരികിൽ ഉയരത്തിലുള്ള മറ്റ്ചിലമരങ്ങളും  അപകടാവസ്ഥയിലാണുള്ളത്. ഇവ അവധി ദിവസമായ ഞായറാഴ്‌ച മുറിച്ചു മാറ്റും ഇളകിയ വൈദ്യുതി പോസ്റ്റുകളും അന്ന്മാ റ്റുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ  പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വാർഡ് കൌൺസിലർ എ.ടി. ഫിൽ ഷാദ്, എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post