അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മാഹി എക്സൽ പബ്ലിക് എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മോഹനൻ വി പി യുടെ അധ്യക്ഷതയിൽ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, റീജേഷ് രാജൻ തുടങ്ങിയവർ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്‌തു. എൻഎസ്എസ് വളണ്ടിയർമാരായ ദേവിക സുനിത്ത് സ്വാഗതവും അഭിനന്ദ് അശോക് നന്ദിയും പറഞ്ഞു. രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികൾ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേശൻ പി പരിപാടികൾക്ക് നേതൃത്വം നൽകി
Post a Comment